മലപ്പുറം: യാതൊരു മാനദണ്ഡവുമില്ലാതെ ദിനംപ്രതി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധിപ്പിച്ച് നടത്തുന്ന കൊള്ള തുടരുകയാണ്. ഇപ്പോൾ പാചകവാതക വിലയും കുത്തനെ കൂട്ടിയിരിക്കുന്നു. ഇത് കേന്ദ്രസർക്കാർ പൊതുജനങ്ങളോട് നടത്തുന്ന വെല്ലുവിളിയും ക്രൂരതയുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
കോവിഡ് മഹാമാരിയിൽപ്പെട്ട് പൊതുജനം ദുരിതം പേറുന്ന സമയത്ത് നേരത്തെ ലഭ്യമായ സബ്‌സിഡി പോലും ഗൂഢമായി എടുത്തു കളഞ്ഞ് ദ്രോഹിക്കുന്നതിന് പുറമെ അടിക്കടിയുള്ള വില വർധനവിന് യാതൊരു ന്യായീകരണവുമില്ല.
റേഷൻ കടവഴി നൽകിയിരുന്ന മണ്ണെണ്ണയുടെ അളവ് വെട്ടിക്കുറച്ചിരിക്കുന്നു. പോരാത്തതിന് വൻതോതിൽ വില കൂട്ടുകയും ചെയ്‌തിരിക്കുന്നു. ഇത്തരം ജനദ്രോഹ നടപടികൾക്കെതിരെ കക്ഷി രാഷ്ട്രിയത്തിന് അതീതമായ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാകണം. ഇതിനായി പൊതു സമൂഹം മുന്നോട്ട് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഓൺലൈനിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയാണ് അധ്യക്ഷത വഹിച്ചത്.
Most Read: കൊടകര കുഴല്‍പ്പണക്കേസ്; ഹാജരാകാന്‍ കെ സുരേന്ദ്രന് നോട്ടീസ്





































