വാരണാസി: ഗ്യന്‍വാപി മസ്‍ജിദില്‍ നടക്കുന്ന കാര്യങ്ങള്‍ ബാബറിയിൽ നടന്ന വിഷയങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പരിശോധനയുടെ ഫലം വരുന്നതിന് മുന്‍പ് ശിവലിംഗം കണ്ടെത്തിയെന്ന ആരോപണവുമായി കോടതിയെ സമീപിച്ച ആളുടെ വാക്കു കേട്ട് പള്ളിയുടെ ഒരു ഭാഗം അടച്ചിടാനുള്ള കോടതി ഉത്തരവിനെയും അദ്ദേഹം വിമര്‍ശിച്ചു.
വിഷയത്തില്‍ സുപ്രീം കോടതി ഇടപെടൽ ആവശ്യമാണെന്നും നീതിപൂര്‍വമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിലവിലെ കോടതി നടപടികള്‍ മതനിരപേക്ഷ രാഷ്‍ട്രഘടനക്ക് വിരുദ്ധമാണെന്നും ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും എംഎ ബേബി ഫേസ്ബുക് പോസ്‌റ്റിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗ്യാന്‍വാപി പള്ളിയില്‍ നടന്ന സര്‍വേയില്‍ പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന ആരോപണം ഉയര്‍ന്നത്. എന്നാൽ നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണ് കണ്ടെത്തിയതെന്ന് മസ്‌ജിദ് അധികൃതർ വ്യക്‌തമാക്കി.
പള്ളിയിൽ നടന്ന 135 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചപ്പോൾ ‘സുപ്രധാന തെളിവ്’ കണ്ടെത്തിയതായി ഹിന്ദുവിഭാഗം അഭിഭാഷകൻ ഹരിശങ്കർ ജയിൻ കോടതിയെ അറിയിക്കുകയായിരുന്നു. പള്ളിയിലെ അംഗശുദ്ധിക്കായുള്ള ജലസംഭരണിയിൽ 12/4 അടി വ്യാസമുള്ള ശിവലിംഗം കണ്ടെന്നും കോടതി കമീഷണറുടെ ആവശ്യമനുസരിച്ച് സംഭരണിയിലെ വെള്ളം വറ്റിച്ചു തെളിവു കണ്ടു ബോധ്യപ്പെട്ടെന്നും പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് പള്ളി സമുച്ചയം മുദ്രവെക്കാനുള്ള ആവശ്യം അംഗീകരിച്ച് കോടതി ഉത്തരട്ടിരുന്നു
അതേസമയം, രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലിൽ തീർത്ത ഫൗണ്ടനാൻ കണ്ടെത്തിയതെന്നും രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണർ പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടൻ ഉള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്നും ഗ്യാൻവാപി മസ്‌ജിദിന്റെ സംരക്ഷണചുമതലയുള്ള അൻജുമൻ ഇൻതിസാമിയ മസ്‍ജിദ് ജോ. സെക്രട്ടറി സയിൻ യാസീൻ ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കോടതി ഇക്കാര്യത്തിൽ ഏകപക്ഷീയ നിലപാടാണ് കൈക്കൊണ്ടതെന്നും ഇതു വ്യക്‌തമാക്കി മേൽക്കോടതിയെ സമീപിക്കുമെന്നും സയിൻ യാസീൻ പറഞ്ഞു.
അതേസമയം സര്‍വേ നടത്താനുള്ള വാരണാസി കോടതിയുടെ ഉത്തരവ് ക്രമസമാധാനം തകര്‍ക്കാനും സാമൂഹിക ഐക്യം ഇല്ലാതാക്കാനുമുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി മസ്‍ജിദ് കമ്മിറ്റി നല്‍കിയ ഉത്തരവ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഗ്യാന്‍വാപി മസ്‍ജിന്റെ പുറം ഭിത്തിയില്‍ സ്‌ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്‍മി ദേവി, സീതാ സാഹു തുടങ്ങിയ സ്‍ത്രീകളുടെ ഹരജി പരിഗണിക്കുന്നതിന് ഇടയിലാണ് വാരാണസി ജില്ലാ കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.
Read also: ഗ്യാന്‍വാപി സര്‍വേ റിപ്പോർട്; സമയം ആവശ്യപ്പെട്ട് സമിതി