ഭോപ്പാൽ: ജൂൺ ഒന്ന് മുതൽ മധ്യപ്രദേശിൽ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. അതേസമയം മെയ് 31വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിലാണ് ലോക്ക്ഡൗൺ ഒഴിവാക്കാൻ തീരുമാനമായത്. എല്ലാക്കാലവും അടച്ചിടൽ പ്രായോഗികമല്ല, എന്നാൽ വ്യാപനം ഉണ്ടാകാതിരിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതിനായി പ്രത്യേക മാനദണ്ഡമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മധ്യപ്രദേശിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. രോഗമുക്തി നേടുന്നവർ 90 ശതമാനത്തിന് മുകളിലാണ്. വെള്ളിയാഴ്ച 82000 സാമ്പിളുകൾ പരിശോധിച്ചതിൽ 3000 കേസാണ് പുതുതായി റിപ്പോർട് ചെയ്തത്. 9000പേർ രോഗമുക്തരാവുകയും ചെയ്തു.
Kerala News: തീരുമാനം ഹൈക്കമാൻഡിന്റേത്; ഇനി വിവാദങ്ങൾക്ക് പ്രസക്തിയില്ല; ഉമ്മൻ ചാണ്ടി







































