ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിൽ ട്രാക്ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിൽസയ്ക്കായി ഭോപ്പാലിലേക്ക് മാറ്റിയതായി രാജ്ഗഡ് കളക്ടർ ഹർഷ് ദീക്ഷിത് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ അപകടനില തരണം ചെയ്തതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ മൊത്തിപുര ഗ്രാമത്തിൽ നിന്ന് കുലംപൂരിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കളക്ടറും എസ്പിയും ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അപകട സ്ഥലത്തെത്തി. അപകടത്തിൽ മരിച്ചവർക്ക് രാഷ്ട്രപത്രി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!





































