മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 51 വിദ്യാർഥികൾ ആത്‌മീയ ലോകത്തേക്ക് ഖുർആൻ മനപ്പാഠം പൂർത്തീകരിച്ചിറങ്ങുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഖത്‍മുൽ ഖുര്‍ആന്‍’ പരിപാടിയാണ് മഅ്ദിന്‍ ടെക്‌നോറിയം ക്യാമ്പസില്‍ സമാപിച്ചത്.
അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനത്തിന്റെ ഉൽഘാടനം നിർവഹിച്ചു. വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് വഴികാട്ടിയാണെന്നും സമൂഹത്തിനാവശ്യമായ സമാധാന സന്ദേശങ്ങളാണ് ഖുര്‍ആനിലെ അദ്ധ്യായങ്ങളെന്നും ഇദ്ദേഹം പറഞ്ഞു.
ആഗോള തലത്തില്‍ ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്‌ത് തെറ്റിദ്ധരിപ്പിക്കുന്ന പദ്ധതികൾ നടക്കുന്നുണ്ടെന്നും ഖുര്‍ആനിനെ അതിന്റെ പാരായണ-പഠന നിയമങ്ങൾ പാലിച്ചു പഠിക്കാത്ത ഇത്തരക്കാരെ സൂക്ഷിക്കണമെന്നും വിശുദ്ധ ഖുര്‍ആനിനെ ശരിയായി പഠിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഖലീല്‍ ബുഖാരി കൂട്ടിച്ചേര്‍ത്തു.
ഹാഫിളുകളായി പുറത്തിറങ്ങുന്ന വിദ്യാർഥികൾ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു. സ്‌കൂള്‍ പഠനത്തോടൊപ്പമാണ് ഇവര്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. സ്‌പാനിഷ്, ഫ്രഞ്ച്, ഇംഗ്ളീഷ്, ഉര്‍ദു, അറബിക് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന വിദ്യാർഥികളും ഇക്കൂട്ടത്തിലുണ്ട്.
ഓസ്‌ട്രേലിയ ലാട്രോബ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ പഠനത്തിനായി 92 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടിയ മുഹമ്മദ് റാഷിദിനെ ചടങ്ങിൽ ആദരിച്ചു. ഷാര്‍ജയില്‍ നടന്ന അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണ മൽസരത്തിൽ നാലാം സ്‌ഥാനം നേടിയ, കാഴ്‌ച പരിമിതിനായ ഹാഫിള് ശബീര്‍ അലി ചടങ്ങിൽ ആദരം ഏറ്റുവാങ്ങി.

സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്‌മദുൽ കബീര്‍ അല്‍ ബുഖാരി, ബഷീര്‍ ഫൈസി വെണ്ണക്കോട്, ഇബ്റാഹീം ബാഖവി മേല്‍മുറി, അലവിക്കുട്ടി ഫൈസി എടക്കര, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, സൈതലവി സഅദി, ദുല്‍ഫുഖാര്‍ അലി സഖാഫി, ബഷീര്‍ സഅദി വയനാട്, അബ്‌ദുള്ള അമാനി പെരുമുഖം, വില്ലേജ് ഇബ്‌റാഹീം ഹാജി എന്നിവര്‍ പ്രസംഗിച്ചു.
Most Read: വാക്കിലെ പ്രകൃതി സ്‌നേഹം പ്രവർത്തിയിലും; എവറസ്‍റ്റിന്റെ കൂട്ടുകാരി മാരിയോണ്‍








































