എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും അത്രമേൽ പ്രിയപ്പെട്ട ഒരു അധ്യാപകനോ അധ്യാപികയോ. പഠനകാലം കഴിഞ്ഞാലും അവരെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും എന്നും ഓർക്കുകയും ചെയ്യും. അത്തരത്തിൽ അറിവ് പകർന്നു നൽകിയ, എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ പ്രിയപ്പെട്ട, ഒരു അധ്യാപിക യാത്ര പറഞ്ഞു പോകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സ്‌കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ പ്രിയപ്പെട്ട അധ്യാപിക ആയിരുന്നു ഇവരെന്ന് വീഡിയോയിൽ നിന്ന് വ്യക്‌തമാണ്. പശ്‌ചിമ ബംഗാളിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികളാണ് തങ്ങളുടെ അധ്യാപികക്ക് ഹൃദയസ്‌പർശിയായ യാത്രയയപ്പ് നൽകുന്നത്.
അധ്യാപികക്ക് യാത്രയയപ്പ് നൽകാനായി വിദ്യാർഥികൾ സ്‌കൂൾ ഗ്രൗണ്ടിൽ കാത്തു നിൽക്കുന്നതും രണ്ട് വിദ്യാർഥികൾ ചേർന്ന് അധ്യാപികയെ അവിടേക്ക് കൂട്ടിക്കൊണ്ടു വരുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥികളെ കണ്ടതും അധ്യാപിക കണ്ണീർ പൊഴിക്കുന്നുണ്ട്.
അധ്യാപികയെ കണ്ട വിദ്യാർഥികൾ ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന് റോസാപ്പൂ നീട്ടി ‘തുജ് മേ റബ് ദിഖ്താ ഹേ’ (നിന്നിൽ ഞാൻ ദൈവത്തെ കാണുന്നു) എന്ന് പാടുകയാണ്. വിദ്യാർഥികളും കരയുന്നുണ്ട്. വീഡിയോ അവസാനിക്കുന്നിടത്ത് വിദ്യാർഥികളെ ആലിംഗനം ചെയ്യുന്ന അധ്യാപികയെയും കാണാം.
ഒരു മിനിറ്റും 18 സെക്കന്റും ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 17000ത്തിലധികം ആളുകളാണ് കണ്ടത്. ‘ഇത് തീർത്തും വൈകാരികമായ ഒന്നാണ്. മികച്ച അധ്യാപകരിൽ ഒരാളായ സാംപ മാമിന് വിദ്യാർഥികൾ അവരുടെ സ്‌നേഹം പകർന്നു നൽകുകയാണ്’ എന്നാണ് ഈ വീഡിയോയുടെ തലക്കെട്ട്.നിറയെ സ്‌നേഹം നിറഞ്ഞ കമന്റുകളുമുണ്ട്. ‘അധ്യാപകർ വിദ്യാർഥികളുടെ ജീവിതത്തിന്റെ വഴികാട്ടിയാണ്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികൾ പകർന്നു നൽകുന്ന അതിശയകരമായ സ്‌നേഹമാണിത്. ഇക്കാലത്ത് ഇങ്ങനെയൊരു കാര്യം അപൂർവമാണ്. ഈ വീഡിയോ എന്നെ വികാരാധീനനാക്കി’ എന്നിങ്ങനെയാണ് വീഡിയോക്ക് താഴെയുള്ള കമന്റുകൾ. എന്തായാലും ഈ വീഡിയോ ഒരുപാട് പേരെ തങ്ങളുടെ സ്‌കൂൾ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുമെന്ന് ഉറപ്പ്.
ITS EMOTIONAL – Students pouring out their love to Sampa mam, probably one of the best teachers in the world. ❤️
Katiahat BKAP Girls’ High School, North 24 Parganas, West Bengal@bbcbangla @pooja_news @ananya116 @Plchakraborty @madhuparna_N @MamataOfficial @KatiahatT pic.twitter.com/OhcPytVALU
— I Love Siliguri (@ILoveSiliguri) February 18, 2022
Most Read: പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ