വാക്കിലെ പ്രകൃതി സ്‌നേഹം പ്രവർത്തിയിലും; എവറസ്‍റ്റിന്റെ കൂട്ടുകാരി മാരിയോണ്‍

By Syndicated , Malabar News
clearing-everest-marion
Ajwa Travels

വാക്കുകളിൽ ഒതുക്കുന്ന പ്രകൃതി സ്‌നേഹം പ്രവർത്തിയിൽ വരച്ചു കാട്ടി പര്‍വതാരോഹകയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ മാരിയോണ്‍ ചാംങ്‌ന്യൂഡ് ഡുപ്യിയ. എവറസ്‌റ്റ് വൃത്തിയാക്കിയാണ് പതിനേഴ് വർഷമായി മൗണ്ടൈൻ ഗൈഡറായി പ്രവർത്തിക്കുന്ന മാരിയോണ്‍ മാതൃകയായത്. 2016ൽ ക്ളീൻ എവറസ്‌റ്റ് എന്ന പദ്ധതിക്ക് നേതൃത്വം വഹിച്ച മാരിയോണും സംഘവും മൂന്ന് വർഷം കൊണ്ട് എട്ടര ടൺ മാലിന്യങ്ങളാണ് നീക്കം ചെയ്‌തിട്ടുള്ളത്.

പ്രദേശവാസികളും അധികൃതരും സാമൂഹ്യ പ്രവർത്തകരുമടങ്ങുന്ന സംഘമാണ് മാറിയോണിന്റേത്. മൊത്തം ഹിമാലയൻ നിരകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്.

മലനിരകളിലെ ജലമാണ് എവറസ്‌റ്റ് പ്രദേശവാസികൾ പ്രധാനമായും നിത്യോപയോഗത്തിനായി ഉപയോഗിക്കുന്നത്. മാലിന്യങ്ങൾ ഹിമാലയൻ നിരകളിൽ കുമിഞ്ഞു കൂടി ജലം മലിനമാകുന്നത് പ്രദേശവാസികളെ സാരമായി ബാധിക്കുന്നു. പർവ്വതാരോഹകരുടെ മലകയറ്റവും വിനോദ സഞ്ചാരികളുടെ കറക്കവും പ്രദേശ വാദികൾക്ക് ബാക്കിവെക്കുന്നത് ദുരിതങ്ങൾ മാത്രമാണ്.

മൂന്നു തവണയാണ് ഇതുവരെ മാരിയോൺ എവറസ്‌റ്റ് കീഴടക്കിയത്. ആദ്യത്തെ തവണ എവറസ്‌റ്റ് കീഴടക്കിയപ്പോൾ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളും സഞ്ചാരികൾ കളഞ്ഞിട്ട് പോയ പ്‌ളാസ്‌റ്റിക് വേസ്‌റ്റുകളും മാരിയോണിനെ ഞെട്ടിച്ചു. അവിടം മുതലാണ് ഇങ്ങനെ ഒരു പദ്ധതിയിലേക്ക് അവരെ പ്രേരിപ്പിച്ചത്. കഠിന പരിശ്രമത്തിലൂടെയാണ് എവറസ്‌റ്റ് വൃത്തിയാക്കുക എന്ന ശ്രമകരമായ യത്നം മാരിയോണും സംഘവും സാധ്യമാക്കിയത്.

Read also: പോരാട്ടത്തിന് പ്രായം തടസമല്ല; ലോകത്തെ സ്വാധീനിച്ച സ്‍ത്രീകളിൽ പതിനഞ്ചുകാരിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE