പോരാട്ടത്തിന് പ്രായം തടസമല്ല; ലോകത്തെ സ്വാധീനിച്ച സ്‍ത്രീകളിൽ പതിനഞ്ചുകാരിയും

By Syndicated , Malabar News
sotooda-forotan
Ajwa Travels

2021ൽ ലോകത്തെ സ്വാധീനിച്ച സ്‍ത്രീ കളുടെ പട്ടികയിൽ ഇടംപിടിച്ച് പതിനഞ്ച് വയസുകാരി. ഫിനാന്‍ഷ്യല്‍ ടൈംസ് സംഘടിപ്പിച്ച 25 പേരടങ്ങുന്ന പട്ടികയിലാണ് അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള സൊറ്റൂദാ ഫൊറോറ്റാന്‍ എന്ന 15 വയസുകാരിയും ഇടം പിടിച്ചത്. ഏഴു മുതല്‍ പന്ത്രണ്ട് വരെ ക്ളാസുകളിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള താലിബാൻ നിലപാടിനെതിരെ ശക്‌തമായി പ്രതികരിച്ചതാണ് സൊറ്റൂദയെ അഗീകാരത്തിലേക്ക് എത്തിച്ചത്.

ഭീകര സംഘടനയായ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ സെപ്റ്റംബർ മുതൽ ആൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസത്തിന് അനുമതി നൽകി. എന്നാൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തു. ഇതോടെ സ്‌കൂൾ തുറന്നുപ്രവർത്തിക്കണം എന്ന ആവശ്യവുമായി ഇരുന്നൂറോളം പേർ പങ്കെടുത്ത നടത്തിയ പൊതുപരിപാടിക്ക് ഇടയിലാണ് ധീരതയോടെ 15 വയസുകാരി രംഗത്തെത്തിയത്.

“ഇന്ന് ഇവിടുത്തെ എല്ലാ പെൺകുട്ടികളെയും പ്രതിനിധീകരിച്ച് ഞങ്ങളുടെ ഹൃദയത്തിൽ നിന്നൊരു സന്ദേശം പങ്കുവെക്കുകയാണ്. ഹെറാത്ത് അറിയപ്പെടുന്നത് തന്നെ അറിവിന്റെ നഗരം എന്നാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇവിടെ പെൺകുട്ടികൾക്ക് വേണ്ടി വിദ്യാലയങ്ങൾ തുറക്കാത്തത്” -എന്ന സൊറ്റൂദയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി പേർ കുട്ടിയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

Read also: കേരളത്തെ സ്‌ത്രീ സൗഹൃദ സംസ്‌ഥാനമാക്കുക ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE