ചെന്നൈ: ലിവ്-ഇൻ ബന്ധങ്ങളിൽ നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ലീവ്-ഇൻ ബന്ധങ്ങളിൽ തുടരുന്ന സ്ത്രീകൾക്ക് സംരക്ഷണത്തിനായി ഭാര്യയുടെ പദവി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ്. പുരാണങ്ങളിലെ ഗന്ധർവ വിവാഹത്തിന്റെ ആശയം കടമെടുത്താണ് കോടതിയുടെ നിരീക്ഷണം.
വിവാഹം വാഗ്ദാനം നൽകി യുവാവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് ആരോപിച്ചു യുവതി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണ വിധേയനായ പുരുഷൻ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ലീവ്-ഇൻ ബന്ധങ്ങളിൽ തുടരുന്ന സ്ത്രീകൾക്കും നിയമപരമായ പരിരക്ഷയുണ്ടെന്ന് വിധിച്ചത്.
വിവാഹ വാഗ്ദാനം നൽകി യുവാവ് പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും എന്നാൽ പിന്നീട് ഒഴിവാക്കിയെന്നുമാണ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലുള്ള യുവതി പരാതിയിൽ ആരോപിച്ചത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് യുവാവ് മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയത്. രാജ്യത്ത് ലീവ്-ഇൻ ബന്ധങ്ങൾ സാധാരണയായി മാറിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു






































