നിലമ്പൂര്‍: മജ്‌മഅ് ദഅ്‌വ കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടന അന്‍വാറിന്റെ (അലുംനി ഓഫ നിലമ്പൂര്‍ മജ്‌മഅ് ഫോര്‍ വെല്‍ഫയര്‍ അന്‍ഡ് അഡ്വാന്‍സ്‌ഡ് റിസര്‍ച്ച്) ഫെയിം സമ്മിറ്റ് സമാപിച്ചു. അബ്‌ദുൽ മജീദ് സഖാഫി പൊട്ടിക്കല്ലിന്റെ അധ്യക്ഷതയില്‍ കൂറ്റമ്പാറ അബ്‌ദു റഹ്‌മാൻ ദാരിമി സംഗമം ഉൽഘാടനം ചെയ്‌തു.
വണ്ടൂര്‍ അബ്‌ദു റഹ്‌മാൻ ഫൈസി, അബ്‌ദു റഹ്‌മാൻ ദാരിമി സീഫോറത്ത്, അനസ് അമാനി പുഷ്‌പഗിരി, സജീര്‍ ബുഖാരി, എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നൽകി, ത്വീബുല്‍ ഖല്‍ബ്, ചരിത്രം. സ്‌പേസ് ഓഫ് ദാഈ, എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഒരു വര്‍ഷത്തേക്കുള്ള സംഘടനയുടെ വിഷന് സമ്മിറ്റ് രൂപം നല്‍കി. ഗുരുമുഖം സെഷന് മുഹമ്മദ് ബാഖവി മുണ്ടംപറമ്പ് നേതൃത്വം നൽകി സൈദ് മുഹമ്മദ് സഖാഫി,അബുല്‍ കലാം ഫൈസി, അബ്‌ദുള്ള സഅദി, മുജീബ് അഹ്‌സനി മുണ്ടബ്ര, തുടങ്ങിയവര്‍ സംബന്ധിച്ചു.
Most Read: കേരള പവർ ബോർഡ് സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് 12 ലക്ഷം തട്ടി; കേസ്








































