കേരള പവർ ബോർഡ് സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് 12 ലക്ഷം തട്ടി; കേസ്

By News Desk, Malabar News
money fraud case-
Representational Image
Ajwa Travels

തിരുവനന്തപുരം: കേരള പവർ ബോർഡ് ഓഫീസേഴ്‌സ്‌ ഫെഡറേഷൻ സംസ്‌ഥാന കമ്മിറ്റിയുടെ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കണ്ടോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘടനയുടെ സംസ്‌ഥാന ഭാരവാഹികളായിരുന്ന ബിജു പ്രകാശ്, മോഹനൻ, അശോക് ഷെർലക്കർ എന്നിവർക്കെതിരെയാണ് കേസ്.

സംഘടനയുടെ വ്യാജ മിനിറ്റ്‌സ്‌ ഉപയോഗിച്ച് 2021 ഡിസംബറിൽ 12 ലക്ഷം രൂപ അനധികൃതമായി പിൻവലിച്ചെന്നാണ് പരാതി. സംഘടനയുടെ ട്രഷറർ എ ഷാജിയാണ് പരാതി നൽകിയിരിക്കുന്നത്. സംഘടനയുടെ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ മാറ്റി പകരം പ്രതിസ്‌ഥാനത്തുള്ളവർ ആ സ്‌ഥാനങ്ങൾ ഏറ്റെടുത്തതായും പരാതിയിൽ പറയുന്നു.

Most Read: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ളർക്ക് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE