ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന ‘മേജര്‍‘ സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജൂലായ് രണ്ടിന് ചിത്രം പ്രേക്ഷകർക്കു മുന്നിൽ എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
കോവിഡിന്റെ പശ്‌ചാത്തലത്തിൽ വിവിധ സംസ്‌ഥാനങ്ങളില്‍ ലോക്ക്‌ഡൗൺ നിലനിൽക്കുന്നതിനാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പുതുക്കിയ റിലീസ് തീയതി പിന്നീട് അറിയിക്കും. മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് നമ്മളെല്ലാവരും കടന്നുപോവുന്നതെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടെയെന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്‌റ്ററില്‍ പറയുന്നു.
ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ യുവതാരം അദിവി ശേഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്‌ജരേക്കര്‍, പ്രകാശ് രാജ്, രേവതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read also: ‘ആണും പെണ്ണും’ ഒടിടിയിൽ ഉടൻ എത്തുമെന്ന് ആഷിഖ് അബു