മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിത കഥയുമായി ‘മേജർ’; ടീസർ പുറത്തിറങ്ങി

By Team Member, Malabar News
major
Ajwa Travels

മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മേജർ’. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 2021 ജൂലൈ 2ആം തീയതി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. യുവതാരമായ അദിവി ശേഷ് ആണ് ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ വേഷത്തിൽ എത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലും റിലീസ് ചെയ്യും.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്‌ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശി ടിക്കയാണ്. ശോഭിത ധൂലിപാല, സെയ് മഞ്‌ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം മികച്ച രീതിയിൽ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ചിത്രമായിരിക്കും മേജർ എന്നാണ് ടീസർ നൽകുന്ന സൂചന.

കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ സന്ദീപ് ഉണ്ണിക്കൃഷ്‌ണൻ 2008ൽ രാജ്യത്ത് നടന്ന ഭീകരാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തെ തുടർന്ന് 14 പൗരൻമാരെ രക്ഷിച്ച എൻഎസ്‌ജി കമാൻഡോ ആയിരുന്നു സന്ദീപ് ഉണ്ണികൃഷ്‌ണൻ. തുടർന്ന് പരിക്കേറ്റ സൈനികനെ രക്ഷിക്കുന്നതിന് ഇടയിലാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്.

Read also : രവി തേജയുടെ ‘ഖിലാഡി’ ടീസറെത്തി; ചിത്രത്തിൽ ഉണ്ണി മുകുന്ദനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE