രവി തേജയുടെ ‘ഖിലാഡി’ ടീസറെത്തി; ചിത്രത്തിൽ ഉണ്ണി മുകുന്ദനും

By Staff Reporter, Malabar News
khiladi movie
Ajwa Travels

സൂപ്പർ താരം രവി തേജയെ നായകനാക്കി രമേശ് വർമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ഖിലാഡി‘യുടെ ടീസർ പുറത്ത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ‘ഖിലാഡി’യിൽ രവി തേജ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മെയ് 28നാണ് ചിത്രത്തിന്റെ റിലീസ്.

എ സ്‌റ്റുഡിയോസിന്റെ ബാനറിൽ സത്യനാരായണ കോനെരു നിർമിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനും വേഷമിടുന്നുണ്ട്. സംവിധായകൻ രമേശ് വർമയും നിർമാണ പങ്കാളിയാണ്. അർജുൻ സർജ, മീനാക്ഷി ചൗധരി, ഡിംപിൾ ഹയാതി, വെന്നല കിഷോർ, അനസൂയ ഭരദ്വാജ്, കേശവ് ദീപക് എന്നിവരാണ് മറ്റ് താരങ്ങൾ.

ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് ഈണം പകരുന്നത്. ജികെ വിഷ്‌ണുവാണ് ഛായാഗ്രാഹകൻ

Read Also: ‘ഒടിടിയോട് സഹകരണം അധികമായാൽ തിയേറ്റർ റിലീസ് തടയും’; ഫഹദിന് ഫിയൊക്കിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE