‘രാമറാവു ഓണ്‍ ഡ്യൂട്ടി’; രജിഷ വിജയന്റെ തെലുങ്ക് ചിത്രം, റിലീസ് പ്രഖ്യാപിച്ചു

By News Bureau, Malabar News
Ajwa Travels

രവി തേജ, രജിഷ വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രം ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ റിലീസ് പ്രഖ്യാപിച്ചു. ശരത് മാണ്ഡവ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 29ന് റിലീസ് ചെയ്യും.

എസ്എല്‍വി സിനിമാസിന്റെ ബാനറിൽ സുധാകര്‍ ചെറുകുറി നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും സംവിധായകൻ ശരത് മാണ്ഡവ തന്നെയാണ്. സത്യൻ സൂര്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്.

ആക്ഷൻ ത്രില്ലര്‍ ചിത്രമായ ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യിൽ ദിവ്യാ ഷാ, കൗശിക്, നാസര്‍, ജോണ്‍ വിജയ്, പവത്രി തുടങ്ങിയവരും വേഷമിടുന്നു. സാം സിഎസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ത്.

Most Read: ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE