‘ഒടിടിയോട് സഹകരണം അധികമായാൽ തിയേറ്റർ റിലീസ് തടയും’; ഫഹദിന് ഫിയൊക്കിന്റെ മുന്നറിയിപ്പ്

By Staff Reporter, Malabar News
Ajwa Travels

കൊച്ചി: ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു.

ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്ന് ഫിയോക്ക് സമിതി അറിയിച്ചു. ഇനി ഒടിടി റിലീസ് ചെയ്‌താൽ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം.

ഫഹദ് ഫാസിലുമായി നടൻ ദിലീപും സംവിധായകൻ ബിഉണ്ണികൃഷ്‌ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു നിലപാടിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഒടിടി ചിത്രങ്ങൾ മാത്രമായി അഭിനയിക്കുകയില്ലെന്ന് ഫഹദ് ഉറപ്പ് നൽകിയില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇതോടെ സംഘടന നടപടികൾ കൂടുതൽ ശക്‌തമാക്കിയേക്കും.

കഴിഞ്ഞ ദിവസങ്ങളിലായി ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ളിക്‌സ്‌ , ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ളാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്‌തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോൾ ജോജിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രം പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു.

Read Also: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രം ആക്കണമെന്ന് പിസി ജോർജ്; പരാതി നല്‍കി ശ്രീജ നെയ്യാറ്റിന്‍കര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE