നാഗ ചൈതന്യ ചിത്രത്തിന് ഈണംപകരാൻ ഇളയരാജ-യുവൻ ശങ്കര്‍ രാജ ടീം

By Film Desk, Malabar News
Ajwa Travels

നാഗ ചൈതന്യ നായകനായെത്തുന്ന പുതിയ ചിത്രത്തിന് സംഗീതം പകരുന്നത് ഇളയരാജയും മകൻ യുവൻ ശങ്കര്‍ രാജയും ചേർന്ന്. ‘എൻസി 22‘ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്.

വമ്പൻ പ്രഖ്യാപനത്തിന് പിന്നാലെ അച്ഛനും മകനും ചേർന്നൊരുക്കുന്ന സംഗീതം ആസ്വദിക്കാനുള്ള ത്രില്ലിലാണ് ആരാധകർ.

അതേസമയം ‘താങ്ക്യു’വാണ് നാഗ ചൈതന്യ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ഏറ്റവും പുതിയ ചിത്രം. വിക്രം കെ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക നായരും റാഷി ഖന്നയും ആണ് നായികമാർ. മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Most Read: മറഡോണയുടെ മരണം; എട്ട് മെഡിക്കല്‍ സ്‌റ്റാഫുകള്‍ വിചാരണ നേരിടണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE