വിജയ് ദേവരകൊണ്ട, പൂജ ഹെഗ്‌ഡെ ഒന്നിക്കുന്ന ‘ജന ഗണ മന’ തുടങ്ങി

By News Bureau, Malabar News
Vijay Devarakonda-pooja hegde
Ajwa Travels

പുരി ജഗന്നാഥ്‌ രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രം ‘ജന ഗണ മന’യുടെ ചിത്രീകരണം ആരംഭിച്ചു. വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. പൂജ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്‌ത വിവരം അണിയറപ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘ജെജിഎം’. ചിത്രം 2023 ഓഗസ്‌റ്റ് 3ന് ലോകമെമ്പാടും റിലീസ് ചെയ്യും.

കഴിഞ്ഞ മാർച്ചിലാണ് സിനിമയുടെ അനൗൺസ്‌മെന്റ് നടന്നത്. വിജയ് ദേവരകൊണ്ട ആർമി യൂണിഫോമിൽ നിൽക്കുന്ന പോസ്‌റ്റർ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചാര്‍മ്മി കൗര്‍, വംശി പൈഡിപ്പള്ളി ശ്രീകര സ്‌റ്റുഡിയോ ആണ് നിർമാണം. ഒന്നിലധികം അന്താരാഷ്‌ട്ര ലൊക്കേഷനുകളിൽ ആയിരിക്കും സിനിമയുടെ ഷൂട്ടിംഗ് എന്നാണ് വിവരം.

Most Read: ഫ്രഞ്ച് ഓപ്പൺ; 14ആം കിരീടം ലക്ഷ്യമിട്ട് നദാൽ, കാസ്‌പർ റൂഡിനെ നേരിടും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE