ഫ്രഞ്ച് ഓപ്പൺ; 14ആം കിരീടം ലക്ഷ്യമിട്ട് നദാൽ, കാസ്‌പർ റൂഡിനെ നേരിടും

By News Desk, Malabar News
French Open; Nadal will face Caspar Rudd for the 14th title
Representational Image
Ajwa Travels

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനല്‍ ഇന്ന്. പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന സ്‌പാനിഷ് താരം റാഫേല്‍ നദാലിന്റെ മുപ്പതാം ഗ്രാന്‍സ്‌ളാം ഫൈനലാണിത്. ഇരുപത്തിയൊന്‍പത് ഫൈനലുകളില്‍ റാഫേല്‍ നദാല്‍ 21 കിരീടം നേടിയിട്ടുണ്ട്.

നോര്‍വേയുടെ കാസ്‌പര്‍ റൂഡ് ആണ് നദാലിന്റെ എതിരാളി. രണ്ടാം സെമി ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ തോല്‍പ്പച്ചാണ് റൂഡ് ഫൈനലിൽ എത്തിയത്. ഗ്രാന്‍സ്‌ളാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ നോര്‍വെക്കാരനാണ് റൂഡ്. ഇതാദ്യമായാണ് റൂഡും നദാലും മുഖാമുഖം പോര്‍ക്കളത്തിലെത്തുന്നത്.

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ ഇഗ ഷ്വാന്‍ടെക്ക് കിരീടം നേടി. ഫൈനലില്‍ അമേരിക്കന്‍ താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഷ്വാന്‍ടെക് കിരീടം നേടിയത്. ഇഗ ഷ്വാന്‍ടെക്കിന്റെ ജയം നേരിട്ടുള്ള സെറ്റുകള്‍ക്കാണ്.സ്‌കോര്‍ 61, 63.

Most Read: കോവിഡ് കേസുകൾ ഉയരുന്നു; തുടർച്ചയായ അഞ്ചാം ദിനവും ആയിരത്തിലേറെ രോഗികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE