കോവിഡ് കേസുകൾ ഉയരുന്നു; തുടർച്ചയായ അഞ്ചാം ദിനവും ആയിരത്തിലേറെ രോഗികൾ

By News Desk, Malabar News
Covid Spread-kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകളിൽ വർധന. തുടർച്ചയായ അഞ്ചാം ദിനവും പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. പത്ത് ദിവസത്തിനുള്ളിൽ മരണം 135 ആയി. ആകെ മരണസംഖ്യ 70000ത്തിന് അടുത്തെത്തി.

പത്ത് ദിവസത്തിനുള്ളിൽ രോഗസ്‌ഥിരീകരണ നിരക്ക് ഇരട്ടിയായി. ഏപ്രിൽ രണ്ടാംവാരം 200ന് താഴെയെത്തിയ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നലെ 1544ൽ എത്തി. 11.39 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 65 ലക്ഷത്തിലേറെ പേർ രോഗബാധിതരായി. നിലവിൽ 7972 പേരാണ് ചികിൽസയിലുള്ളത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് രോഗികൾ കൂടുതൽ. പരിശോധനകളുടെ എണ്ണം 15000ത്തിൽ താഴെയാണ്.

മെയ് 26 മുതൽ ഇന്നലെ വരെ 135 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കിൽ ഇതുവരെ 69790 പേരാണ് കോവിഡിന് കീഴടങ്ങിയത്. കോവിഡിനെതിരെ ആരോഗ്യവകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും രേഖപ്പെടുത്തുന്ന കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Most Read: വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; നടപടി കടുപ്പിക്കും, അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE