‘മേജറി’ലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്ററെത്തി; ടീസർ 12ന്

By Staff Reporter, Malabar News
major movie
Ajwa Travels

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം ആസ്‌പദമാക്കി ഒരുക്കുന്ന ‘മേജറി‘ലെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന ശോഭിത ധുലിപാലയുടെ പോസ്‌റ്ററാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഹിന്ദിയ്‌ക്കും തെലുങ്കിനും പുറമെ മലയാളത്തിലും റിലീസ് ചെയ്യുന്ന ചിത്രം 2021 ജൂലൈ 2നാണ് പ്രേക്ഷകർക്ക് അരികിലെത്തുക.

മുംബൈ 26/11 ആക്രമണം നടന്ന സമയത്ത് തീവ്രവാദികള്‍ ബന്ദികളാക്കിയവരുടെ കൂട്ടത്തിലുള്ള ഒരാളായാണ് ചിത്രത്തിൽ ശോഭിത വേഷമിടുന്നത്. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവനടൻ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്‌ണനെ അവതരിപ്പിക്കുന്നത്.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്‌ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 12ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോ ആയിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം വീരമൃത്യു വരിച്ചത്.

Read Also: അസമിൽ ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് കോൺഗ്രസ്; സ്‌ഥാനാർഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE