സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം പറയുന്ന ‘മേജര്‍’ തിയേറ്ററുകളിലേക്ക്

By Staff Reporter, Malabar News
-major-poster
Ajwa Travels

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതത്തെ അടിസ്‌ഥാനമാക്കിയുള്ള ചിത്രം മേജര്‍ ജൂണ്‍ 3ന് തിയേറ്ററുകളില്‍ എത്തും. അദിവി ശേഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഫെബ്രുവരി 11ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മാറ്റിവച്ചിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 സിവിലിയൻമാരെ രക്ഷിച്ച മലയാളി എന്‍എസ്‌ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്‌ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയുമായെത്തുന്ന മേജര്‍, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു.

മഹേഷ് ബാബുവിന്റെ ജിഎംബി എന്റര്‍ടൈന്‍മെന്റ്, എ+എസ് മൂവീസ് എന്നിവയുമായി സഹകരിച്ച് സോണി പിക്ചേഴ്‌സ്‌ ഫിലിംസ് ഇന്ത്യ നിര്‍മിക്കുന്ന ‘മേജര്‍’ സംവിധാനം ചെയ്‌തത് ശശി കിരണ്‍ ടിക്കയാണ്. അദിവി ശേഷ്, ശോഭിത ധൂലിപാല, സായി മഞ്‌ജരേക്കര്‍, പ്രകാശ് രാജ്, രേവതി, മുരളി ശര്‍മ്മ എന്നിവര്‍ അഭിനയിച്ച ചിത്രം ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങും.

Read Also: സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു; എഎന്‍ രാധാകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE