കൊച്ചി: തൃക്കാക്കരയിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് എൻഡിഎ സ്ഥാനാർഥി എഎന്‍ രാധാകൃഷ്ണൻ. സിപിഎം കള്ളവോട്ട് ചെയ്താലും എൻഡിഎ വിജയിക്കും. കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നും എഎൻ രാധാകൃഷ്ണൻ ആരോപിച്ചു. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തൃക്കാക്കര പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാളെ പോലീസ് പിടി കൂടിയിരുന്നു. പിറവ൦ പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്തില്ലാത്ത സഞ്ജു ടിഎസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്ബിന് വോട്ട് ചെയ്യാൻ ശ്രമിച്ചത്. ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Also: ‘പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാം’; ഹൈക്കോടതി