‘ആണും പെണ്ണും’ ഒടിടിയിൽ ഉടൻ എത്തുമെന്ന് ആഷിഖ് അബു

By Staff Reporter, Malabar News
anum pennum movie
Ajwa Travels

മലയാളത്തിലെ ആന്തോളജി ചിത്രം ‘ആണും പെണ്ണും’ ഒടിടിയിൽ ഉടൻ റിലീസ് ചെയ്യുമെന്ന് ആഷിഖ് അബു. ചിത്രം തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കിലും കോവിഡ് മൂലം പലർക്കും കാണാൻ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

കോവിഡ് സമയത്ത് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മിക്കതും ഇതിനോടകം ഒടിടി പ്ളാറ്റ്‌ഫോമുകളില്‍ എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘ആണും പെണ്ണും’ ഉടൻ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ആഷിഖ് അബു അറിയിച്ചിരിക്കുന്നത്.

തന്റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ആഷിഖ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ‘പെണ്ണും ചെറുക്കനും’ ഒടിടി റിലീസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉടന്‍ തന്നെ ഉണ്ടാകുമെന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി.

സാവിത്രി, രാച്ചിയമ്മ, റാണി; മൂന്ന് കാലഘട്ടങ്ങളിലെ മൂന്നു സ്‌ത്രീകളുടെ രാഷ്‌ട്രീയ സാമൂഹിക പരിണാമത്തെ അടയാളപ്പെടുത്തുന്നതാണ് ‘ ആണും പെണ്ണും’. ഇതിൽ ‘പെണ്ണും ചെറുക്കനും’ എന്ന ഷോര്‍ട്ട് ഫിലിമാണ് ആഷിഖ് അബു സംവിധാനം ചെയ്‌തത്‌. വേണു, ജയ് കെ എന്നിവരാണ് മറ്റ് രണ്ട് ചിത്രങ്ങളുടെ സംവിധായകര്‍. പ്രണയം, കാമം, ചതി എന്നീ മൂന്ന് കാര്യങ്ങളെ അടിസ്‌ഥാനമാക്കിയാണ് കഥകള്‍ ഒരുക്കിയിരിക്കുന്നത്.

ഉണ്ണി ആര്‍ ആണ് ആഷിഖ് അബു ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമയുടെ തിരക്കഥ രചിച്ചതും സംവിധായകൻ വേണു തന്നെയാണ്. ജോജു ജോര്‍ജിനേയും സംയുക്‌താ മേനോനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി ജയ് കെ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ തിരക്കഥ സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ്.

പികെ പ്രൈം പ്രൊഡക്ഷന്റെ ബാനറില്‍ സികെ പദ്‌മകുമാര്‍, എം ദിലീപ് കുമാര്‍ എന്നിവർ നിർമിച്ച ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്‌തത്‌ ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവരാണ്. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എന്നിവരാണ് എഡിറ്റിംഗ്. ചിത്രത്തിന് ഈണം പകർന്നത് ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവരാണ്.

Read Also: ബാബ രാംദേവിന് 1000 കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ച് ഐഎംഎ ഉത്തരാഖണ്ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE