കാസർഗോഡ് : സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാവിലാക്കടപ്പുറത്ത് പണിത ബോട്ട് ടെർമിനൽ ഇന്ന് വൈകിട്ട് 5 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. കണ്ണൂർ–കാസർകോട് ജില്ലകളിലെ കായലുകളെയും നദികളെയും ബന്ധിപ്പിച്ചാണ് മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി ആരംഭിക്കുന്നത്.
വടക്കൻ കേരളത്തിലെ ഗ്രാമീണ ജീവിതങ്ങളെ അനാവരണം ചെയ്യാനും അടുത്തറിയാനുമാണ് നദികളെയും കായലുകളെയും ബന്ധിപ്പിച്ച് വിനോദ-വിജ്ഞാന പദ്ധതിയെന്ന നിലയിൽ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി ടൂറിസം വകുപ്പ് ആരംഭിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുതൽ കാസർകോട് ജില്ലയിലെ കോട്ടപ്പുറം വരെ സുഗമമായ ജലയാത്രക്ക് വേണ്ടിയാണ് 2.92 കോടി ചിലവിൽ കാസർകോട് ജില്ലയിൽ മാവിലാകടപ്പുറം ബോട്ട് ടെർമിനൽ പൂർത്തിയാക്കിയത്.
ഇന്ന് വൈകുന്നേരം നടക്കുന്ന ഉൽഘാടന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരിക്കും. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ടൂറിസം വകുപ്പ് ഡയറക്ടർ പി ബാലകിരൺ റിപ്പോർട് നൽകും.
Read also : തൊഴിലുറപ്പ് ജോലിക്കിടെ നിരോധിത ലഹരിവസ്തു ശേഖരം കണ്ടെത്തി






































