മലപ്പുറം: ജില്ലയിലെ കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കിഴിശ്ശേരി ആലിൻചുവട് താമസിക്കുന്ന അസം സ്വദേശി അസദുൽ ഇസ്‌ലാമാണ് മരിച്ചത്. അതേസമയം, വാഹനാപകടം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.
ഗുഡ്‌സ് ഓട്ടോയിൽ കടന്നയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. കിഴിശ്ശേരി നീരുട്ടക്കലിൽ താമസിക്കുന്ന ഗുൽസർ (30) ആണ് പിടിയിലായത്. ഇയാൾ പലതവണ വാഹനം ഇടിപ്പിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. ഇതാണ് കൊലപാതകമാണെന്ന് സംശയിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടം ഉണ്ടാക്കിയതിന് പിന്നാലെ സ്‌ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഗുൽസറെ പോലീസ് നടത്തിയ തിരച്ചിലിൽ പുലർച്ചെ ഒന്നരയോടെയാണ് വലയിലാക്കിയത്. ഇയാൾ ഗുഡ്‌സ് ഓട്ടോയിൽ മൽസ്യവിൽപ്പന നടത്തുന്നയാളാണ്. കൂടുതൽ കാര്യങ്ങൾ വ്യക്‌തമായിട്ടില്ലെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ