മലപ്പുറം: നിപ ഭീതിയിൽ ഇന്നും ആശ്വാസം. ഇന്ന് പുറത്തുവന്ന മൂന്നുപേരുടെ സ്രവ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. ഇതുവരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തി. നിലവിൽ സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി പട്ടികയിലും 90 പേർ സെക്കണ്ടറി പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിൽ ഉള്ളത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്