കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയ മമതാ ബാനര്‍ജി വീണ്ടും മൽസരിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നും മമത ജനവിധി തേടുമെന്നാണ് വിവരം.
ഭവാനിപൂരിലെ നിലവിലെ എംഎല്‍എ സൊവാന്‍ ദേവ് രാജി വെക്കുമെന്നാണ് സൂചന. തൃണമൂലിൽ നിന്നും ബിജെപിയിലേക്ക് കൂറുമാറിയ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മമത നന്ദിഗ്രാമില്‍ മൽസരിച്ചത്. എന്നാല്‍ അവർ 1,700 വോട്ടുകള്‍ക്ക് പരാജയപ്പെടുക ആയിരുന്നു. പരാജയത്തിന് പിന്നാലെ വോട്ടിംഗ് മെഷിനില്‍ ക്രമക്കേട് കാട്ടി മമതാ ബാനര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു.
അതേസമയം മമത പരാജയപ്പെട്ടുവെങ്കിലും എക്കാലത്തെയും മികച്ച വിജയമാണ് ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. 294 സീറ്റുകളില്‍ 214 ഉം തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. കനത്ത വെല്ലുവിളി ഉയർത്തിയ ബിജെപിക്ക് 76 സീറ്റുകൾ മാത്രമാണ് നേടാനായത്.
Read Also: സ്മൃതി ഇറാനിയുടെയും ജെപി നഡ്ഡയുടെയും ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യണം; കോൺഗ്രസ്





































