കൊൽക്കത്ത: കോവിഡ് പ്രതിരോധ വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയക്കുന്നതിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രശസ്‌തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നതെന്ന് മമത ബാനർജി പരിഹസിച്ചു.
മരുന്നുകൾ കയറ്റി അയക്കുന്നതിൽ വിരോധമില്ല, പക്ഷേ ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരൻമാർക്ക് ആണെന്നും മമതാ ബാനർജി പറഞ്ഞു. രാജ്യത്ത് റെംഡിസിവിറിന്റെയും ഓക്‌സിജന്റേയും ദൗർലഭ്യം ഉണ്ട്.
രാജ്യത്ത് മരുന്നു ക്ഷാമം രൂക്ഷമാണ്. എന്നാൽ അത് പരിഹരിക്കാതെ സർക്കാർ മരുന്നുകൾ കയറ്റി അയക്കുക ആണെന്ന് അവർ ആരോപിക്കുന്നു. അതേസമയം, വാക്‌സിന്റെയും ഓക്‌സിജന്റേയും ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും മമത ബാനർജി കത്ത് അയച്ചിട്ടുണ്ട്.
Kerala News: പൊതുപരീക്ഷ; സർക്കാർ പുനരാലോചന നടത്തണമെന്ന് ചെന്നിത്തല