അഫ്‌ഗാനിലേക്ക് കോവിഡ് വാക്‌സിൻ എത്തിച്ച് ഇന്ത്യ

By Web Desk, Malabar News
Representational image
Ajwa Travels

ഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലേക്ക് 5,00,000 ഡോസ് കോവാക്‌സിൻ അയച്ച് ഇന്ത്യ. ശനിയാഴ്‌ച കാബൂളിലെ ഇന്ദിര ഗാന്ധി ആശുപത്രിക്ക് വാക്‌സിൻ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 5,00,000 ഡോസുകൾ കൂടി വരുന്ന ആഴ്‌ചകളിൽ അയക്കുമെന്നും മന്ത്രാലയം അറിയിച്ചു.

താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് അഫ്‌ഗാനിലേക്ക് ഇന്ത്യ വൈദ്യസഹായമായച്ചത്. വരുന്ന ആഴ്‌ചകളിൽ ഭക്ഷ്യ ധാന്യങ്ങൾ, വൈദ്യ സഹായം ഉൾപ്പെടെയുള്ള കൂടുതൽ സഹായങ്ങൾ നൽകുമെന്നും ഇവ സുഗമമായി അഫ്‌ഗാനിൽ എത്തിക്കുന്നതിന് ഐക്യരാഷ്‌ട്രസഭാ ഏജൻസികളുമായി നിരന്തരം ചർച്ച നടത്തി വരികയാണെന്നും വിദേശ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

അതേസമയം 50,000 ടൺ ഗോതമ്പും മരുന്നുകളും പാകിസ്‌ഥാൻ വഴി റോഡ്‌മാർഗം അഫ്‌ഗാനിൽ എത്തിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങൾ ഇന്ത്യയും പാകിസ്‌ഥാനും പൂർത്തിയാക്കി വരികയാണ്.

Also Read: ഒമൈക്രോണിന് പിന്നാലെ ‘ഫ്ളൊറോണ’യും; ആദ്യ കേസ് ഇസ്രയേലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE