കോഴിക്കോട്: താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്‌മാനാണ് കോടഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് സൂചന. പ്രതി കഴിഞ്ഞ ദിവസമാണ് യുവതിയെ ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച് ആക്രമിച്ചത്.
ഇസ്‌തിരിപ്പെട്ടി ചൂടാക്കി പൊള്ളലേൽപ്പിക്കുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ കഴിഞ്ഞദിവസം പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും വിട്ടയക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷം വീട്ടിലെത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെയുള്ള ആക്രമണം. ശരീരമാസകലം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി



































