കാസര്‍ഗോഡ്: ചന്തേരയില്‍ വീടിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. മടിവയല്‍ സ്വദേശി കുഞ്ഞമ്പുവിനെ(65 )യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
തളര്‍വാതം വന്ന് കിടപ്പിലായിരുന്ന കുഞ്ഞമ്പുവിന്റെ താടിയില്‍ മുറിവ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കഴുത്തിലും മുറിവിന്റെ പാടുകള്‍ ഉണ്ടായിരുന്നു.
മുറിയില്‍ രക്തപ്പാടുകള്‍ കഴുകിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Malabar News: കോവിഡ് മൂലം മരിച്ച സ്ത്രീയുടെ ശവസംസ്കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ







































