കോവിഡ് മൂലം മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ

By Desk Reporter, Malabar News
How to apply for covid Death Appeal and Certificate?
Representational Image

കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ മാതൃകയായി. തൊക്കിലങ്ങാടിയിൽ ബുധനാഴ്‌ച മരിച്ച ലക്ഷംവീട്ടിൽ കെ ഉഷയുടെ ശവസംസ്‌കാര ചടങ്ങാണ് വനിതകൾ ഏറ്റെടുത്ത് നടത്തിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസയിലിരിക്കെ ആണ് ഉഷ മരിച്ചത്.

ജനാധിപത്യ മഹിളാ അസോസിയേഷൻ കൂത്തുപറമ്പ് വെസ്‌റ്റ് വില്ലേജ് പ്രസിഡണ്ടും ഐആർപിസി വൊളന്റിയറുമായ പി ഷൈജയുടെ നേതൃത്വത്തിലുള്ള വനിതകളാണ് പിപിഇ കിറ്റ് ധരിച്ച് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. വലിയവെളിച്ചം ശാന്തിവനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. സികെ ഷംല, പിപി സ്വപ്‌ന എന്നിവരും ഒപ്പമുണ്ടായിരുന്നു.

Malabar News:  ബത്തേരിയിലെ സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റുന്നു; പ്രതിഷേധം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE