ബത്തേരിയിലെ സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റുന്നു; പ്രതിഷേധം ശക്‌തം

By Desk Reporter, Malabar News
KSRTC Super Fast Bus
Representational Image

വയനാട്: സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ബത്തേരി ഡിപ്പോയിലുള്ള എട്ട് സൂപ്പർ ഫാസ്‌റ്റ് ബസുകളാണ് ഉടൻ മറ്റു ഡിപ്പോകളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് കെഎസ്ആർടിസി മാനേജിങ് ഡയറക്‌ടറുടെ കാര്യാലയത്തിൽനിന്ന് സാങ്കേതികവിഭാഗം ജനറൽ മാനേജർ ഉത്തരവിറക്കിയത്.

ഈ നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനകളും യാത്രക്കാരും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നിലവിൽ 22ഓളം സൂപ്പർ ഫാസ്‌റ്റ് ബസുകളാണ് ബത്തേരി ഡിപ്പോയിലുള്ളത്. ഇതിൽതന്നെ കാലപ്പഴക്കം ചെന്ന ബസുകളുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, പിറവം, കോട്ടയം, എറണാകുളം തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണ് ഇവിടെനിന്ന് സൂപ്പർ ഫാസ്‌റ്റ് ബസുകൾ ഉപയോഗിച്ച് സർവീസ് നടത്തിയിരുന്നത്. ബെംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും അടക്കമുള്ള അന്തർ സംസ്‌ഥാന സർവീസുകൾക്കും സൂപ്പർ ഫാസ്‌റ്റ് ബസ് ഉപയോഗിക്കുന്നുണ്ട്.

നിലവിൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അന്തർ സംസ്‌ഥാന സർവീസുകൾ നിർത്തി വെച്ചിരിക്കുകയാണ്. ഈ സർവീസുകൾ പുനരാരംഭിച്ചാൽ സൂപ്പർ ഫാസ്‌റ്റ് ബസുകളുടെ കുറവ് ഗുരുതരമായി ബാധിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്. സാങ്കേതികവിഭാഗം ജനറൽ മാനേജരുടെ ഉത്തരവ് പ്രകാരം മറ്റു ഡിപ്പോകളിൽനിന്ന് ഒരു സൂപ്പർ ഡീലക്‌സ് ബസും രണ്ടു സൂപ്പർ എക്‌സ്​പ്രസ് ബസും ബത്തേരി ഡിപ്പോയിലേക്ക് അനുവദിച്ചിട്ടുണ്ട്.

ബത്തേരി ഡിപ്പോയിൽനിന്ന് സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിൻമാറണമെന്ന് ഐഎൻടിയുസി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കുടിയേറ്റ മേഖലയായ വയനാടിനോടുള്ള അവഹേളനമാണ് ഈ നടപടിയെന്നും ഐഎൻടിയുസി ആരോപിച്ചു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഐസി ബാലകൃഷ്‌ണൻ എംഎൽഎക്ക് യൂണിറ്റ് കമ്മിറ്റി നിവേദനം നൽകി.

Malabar News:  യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് ബന്ധുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE