മലപ്പുറം: ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചതിൽ മനം നൊന്ത് ലോറി ഡ്രൈവറായ യുവാവ് ആത്‍മഹത്യ ചെയ്‌തു. ലോറി ഡ്രൈവറായ മുതിയേരി ബിജുവിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മലപ്പുറം ജില്ലയിലെ വെട്ടം ആലിശ്ശേരിയിലാണ് സംഭവം നടന്നത്. നാലുമാസം മുമ്പ് ബിജു ഓടിച്ചിരുന്ന ഫർണിച്ചർ ലോറി, റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ ഇടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ അതേ ലോറിയിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ബിജുവിന്റെ മടിയിൽ കിടന്നാണ് കാൽനടയാത്രക്കാരൻ മരിച്ചത്. സംഭവത്തെ തുടർന്ന് ബിജു വളരെയധികം മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി വീട്ടുകാർ വെളിപ്പെടുത്തി. തിങ്കളാഴ്‌ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയ ബിജുവിനെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Most Read: കെപിഎസി ലളിത; ‘ഓർമ’യിലേക്ക് അവസാന യാത്ര







































