മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

By Senior Reporter, Malabar News
Crime
Representational Image

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. കുഞ്ചത്തൂർ ഹിൽ ടോപ്പിലെ ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ് ഉമ്മർ ഫാറൂഖിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. വീടിനകത്ത് വെച്ചാണ് ജുമൈലയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പോലീസ് വ്യക്‌തമാക്കി. വീടിനകത്ത് വച്ചുനടന്ന വാക്കുതർക്കത്തിനൊടുവിൽ പിതാവ് പെൺകുട്ടിയെ ഒന്നിലധികം തവണ വെട്ടുകയായിരുന്നു. ഈ വീട്ടിൽ സ്‌ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE