വയനാട്: മാനന്തവാടി-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കുന്നു. ആറാം തീയതി മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. രാവിലെ 7.30 ന് മാനന്തവാടിയിൽ നിന്നും പുറപ്പെടുന്ന ബസ് പനമരം, കൽപ്പറ്റ, മേപ്പാടി, പന്തലൂർ, ഊട്ടി, മേട്ടുപാളയം വഴി വൈകിട്ട് 3.10ന് കോയമ്പത്തൂരിൽ എത്തും. അവിടെ നിന്ന് വൈകിട്ട് ഏഴിന് പുറപ്പെട്ട് പുലർച്ചെ 2.30ന് മാനന്തവാടിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസുകൾ ആരംഭിക്കുന്നത്.
കോവിഡിനെ തുടർന്ന് ഒരു വർഷത്തിലധികമായി സർവീസ് നിർത്തി വെച്ചിരിക്കുകയായിരുന്നു. തമിഴ്‌നാട് കേരളത്തിലേക്ക് സർവീസ് ആരംഭിച്ചതോടെയാണ് കേരളവും സർവീസ് ആരംഭിക്കുന്നത്. മാനന്തവാടി ഡിപ്പോക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന സർവീസാണിത്. ടിക്കറ്റിന് ഓൺലൈൻ ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Most Read: സൈജുവിനൊപ്പം ഡിജെ പാർട്ടി; 17 പേർക്കെതിരെ കേസെടുത്ത് പോലീസ്








































