കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കുടുംബ വഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ളസ് വൺ വിദ്യാർഥിനിയുമായ ജൂമൈലയ്‌ക്ക് പിന്നാലെ ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയാണ് മരിച്ചത്.
പരിക്കേറ്റ ഇദ്ദേഹം മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. സംഭവത്തിൽ ഉമ്മർ പോലീസ് കസ്‌റ്റഡിയിലാണ്. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാ സഹോദരിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്‌ച ഭാര്യാ സഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മിൽ സ്വത്തിനെ ചൊല്ലി തർക്കമുണ്ടായി.
ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും വെട്ടേൽക്കുകയും ആയിരുന്നു. കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഉമ്മറിന്റെ ഏക മകളാണ് ജുമൈല. ഉമ്മർ കഞ്ചാവ് അടക്കമുള്ള ലഹരികൾ ഉപയോഗിക്കുന്ന ആളാന്നെന്നാണ് നാട്ടുകാർ പറയുന്നത്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ



































