തിരുവമ്പാടി: മറിപ്പുഴ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്‌ടപരിഹാരം രണ്ടര വര്‍ഷമായിട്ടും നല്‍കാത്തതില്‍ പ്രതിഷേധം ശക്‌തമാകുന്നു. 2018ലാണ് ഭൂമി ഏറ്റെടുത്തത്. ആകെ 6.2 ഹെക്‌ടർ ഭൂമിയാണ് മുപ്പത് പേരില്‍ നിന്നും ഏറ്റെടുത്തത്. ഇതില്‍ മൂന്ന് ആദിവാസി കുടുംബങ്ങളുടെ സ്‌ഥലവും ഉള്‍പ്പെടുന്നുണ്ട്.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അഞ്ച് വീടുകളാണ് ഏറ്റെടുത്ത ഭൂമിയില്‍ ഉണ്ടായിരുന്നത്. രണ്ടര വര്‍ഷമായി ഇവര്‍ ഭൂമി വിട്ടു നല്‍കിയിട്ട്, കൃഷി ഭൂമി നഷ്‌ടപ്പെട്ടതോടെ പലരുടെയും വരുമാനവും മുടങ്ങി.
ഈങ്ങാപ്പുഴയിലെ കെഎസ്ഇബി പ്രൊജക്റ്റ് ഓഫീസിന് മുന്നില്‍ കര്‍ഷക രക്ഷാസമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടന്നു. കെസിവൈഎം താമരശ്ശേരി രൂപതാ അസി.ഡയറക്‌ടർ ഫാ.മാത്യു തൂമുള്ളിയില്‍ ധര്‍ണ ഉല്‍ഘാടനം ചെയ്‌തു. ബിബിന്‍ അഴകത്ത് അദ്ധ്യക്ഷനായി.
മറിപ്പുഴ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എംഎല്‍എ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് വന്നു. പാവപ്പെട്ട കര്‍ഷകരെ വൈദ്യുത ബോര്ഡിന്റെ നിലപാട് ശരിയല്ലെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ വ്യക്‌തമാക്കി.
Read Also: കെ-റെയില്‍; പുതിയ രൂപരേഖയില്‍ ജനവാസ മേഖലകള്‍ ഒഴിവാക്കും






































