വിശാലിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ പേര് ‘മാര്‍ക് ആന്റണി’ എന്നാണ്. ടൈറ്റില്‍ ലുക്ക് ഉള്‍പ്പെടെയാണ് പ്രഖ്യാപനം നടത്തിയത്. വിശാലിന്റെ കരിയറിലെ 33ആം ചിത്രമാണിത്.
ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. എസ്ജെ സൂര്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം നിര്‍മാതാക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷയില്‍ രഘുവരന്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്നാണ് ചിത്രത്തിന് മാര്‍ക് ആന്റണി എന്ന പേര് നൽകിയത്.
മിനി സ്‌റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. വിശാലിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം ‘എനിമി’യുടെ നിര്‍മാണവും ഈ ബാനര്‍ ആയിരുന്നു. മാനാട് എന്ന ചിത്രത്തിന് ശേഷം എസ്ജെ സൂര്യ വില്ലൻ വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
Read Also: ഹെലികോപ്റ്റർ അപകടം; അന്വേഷണ റിപ്പോർട് വ്യോമസേന ഉടൻ സമർപ്പിക്കും







































