മുംബൈ: ചൊവാഴ്ചയും ഇന്ത്യന്‍ വിപണി നേട്ടത്തോടെ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു. ആഗോള വിപണികളില്‍ പോസിറ്റീവ് തരംഗം തുടരുന്ന സാഹചര്യമാണ് സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ക്ക് കരുത്തു പകരുന്നത്. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 250 പോയിന്റ് മുന്നേറി 50,890 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ചു (0.48 ശതമാനം നേട്ടം). നിഫ്റ്റി സൂചികയാകട്ടെ 15,300 മാര്‍ക്കില്‍ തൊടാനുള്ള ശ്രമം തുടരുന്നു.
ഒഎന്‍ജിസി, ടൈറ്റന് കമ്പനി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ്ലെ ഇന്ത്യ, എച്ച്ഡിഎഫ്സി ഓഹരികളാണ് രാവിലെ സെന്‍സെക്സില്‍ തിളങ്ങിയത്. ഈ ഓഹരികള്‍ തുടക്കത്തിൽ തന്നെ 1 ശതമാനം നേട്ടം കയ്യടക്കി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയ നിഫ്റ്റി വില സൂചികകള്‍ മുഴുവന്‍ നേട്ടത്തിലാണ് രാവിലെ ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.3 ശതമാനം വരെ ഉണര്‍വ് രേഖപ്പെടുത്തി. ഇതും വിപണിക്ക് മൂതൽകൂട്ടായി.
Read Also: ‘മണി ഹെയ്സ്റ്റ്’ അഞ്ചാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടു







































