‘മണി ഹെയ്‌സ്‌റ്റ്’ അഞ്ചാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടു

By Staff Reporter, Malabar News
Money-Heist-Season5
Representational Image
Ajwa Travels

ലോകമെമ്പാടും ആരാധകരുള്ള സ്‌പാനിഷ് വെബ് സീരീസ് ‘മണി ഹെയ്‌സ്‌റ്റ്‘ അഞ്ചാം സീസൺ റിലീസ് തീയതി പ്രഖ്യാപിച്ചു. ആദ്യ വോള്യം സെപ്‌തംബർ 3നും രണ്ടാം വോള്യം ഡിസംബർ 3നും റിലീസ് ചെയ്യും. റിലീസ് പ്രഖ്യാപനത്തോടൊപ്പം ഒരു ടീസറും അണിയറ പ്രവർത്തകർ പുറത്തിറക്കി. അലെക്‌സ് പിനയാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

പത്ത് എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്‌സ്‌റ്റിന് അവസാനമാകും. സീരീസിലെ ഏറ്റവും സംഘർഷഭരിതവും ചിലവേറിയതുമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 2017ലാണ് മണി ഹെയ്‌സ്‌റ്റ് സംപ്രേഷണം ആരംഭിക്കുന്നത്.

സ്‌പാനിഷ് ഭാഷയിൽ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പൽ‘ എന്ന പേരിൽ ആന്റിന 3 എന്ന സ്‌പാനിഷ് ടെലിവിഷൻ നെറ്റ്‌വർക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരീസ് സ്‌പെയിനിൽ വൻ പരാജയമായി. എന്നാൽ നെറ്റ്ഫ്ളിക്‌സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ളീഷിൽ ഡബ്ബ് ചെയ്‌ത്‌ പുറത്തിറക്കിയതോടെ വൻ തരംഗമായി മാറുകയായിരുന്നു.

2020ൽ നാലാം സീസണിലേക്ക് എത്തിയപ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ കാഴ്‌ചക്കാരുള്ള സീരീസുകളുടെ പട്ടികയിൽ മുൻനിരയിലേക്ക് മണി ഹെയ്‌സ്‌റ്റ് എത്തി. കേരളത്തിൽ ഏറെ ആസ്വാദകരുള്ള സീരീസിന്റെ ട്രെയ്‌ലർ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്.

Read Also: പ്രീമിയർ ലീഗ്; ലിവർപൂളിനും, ചെൽസിക്കും ചാമ്പ്യൻസ് ലീഗ് യോഗ്യത, ലെസ്‌റ്ററിന് നിരാശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE