റിയാദ്: സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്റ്റോറില്‍ വൻ കവർച്ച. സംഭവത്തിൽ നാല് പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്ഥാനികളുമാണ് പ്രതികൾ. തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
റിയാദില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സ്റ്റോറില്‍ നിന്നും സ്മാർട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് ഇവർ കവർന്നത്. മോഷണം പോയ 326 ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രതികളുടെ പക്കൽ നിന്ന് കണ്ടെടുത്തു. സമാനരീതിയില്‍ നിരവധി സ്റ്റോറുകളില്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു.
Most Read: ജഹാംഗീർപുരിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ എസ്എഫ്ഐ







































