തൃശൂർ: മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ്-ബിജെപി സഖ്യം. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച മിനിമോൾ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
എൽഡിഎഫ്-10, യുഎഡിഎഫ്- 8, എൻഡിഎ- 4, വിമതർ-2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. രണ്ട് കോൺഗ്രസ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഒരു വിമതർ എൽഡിഎഫിനെ പിന്തുണച്ചു. ബിജെപിയും മിനിമോളെ പിന്തുണച്ചതോടെ എൽഡിഎഫിനും കോൺഗ്രസിനും വോട്ടുനില 11-11 എന്ന നിലയിലായി. തുടർന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്.
നേരത്തെ, മറ്റത്തൂരിൽ പഞ്ചായത്തിൽ ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂർജഹാൻ നവാസ് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് സ്ഥാനം രാജിവെച്ചിരുന്നു. നൂർജഹാൻ അടക്കം എട്ടംഗങ്ങളെ കോൺഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് പാർട്ടി ഇവരെ തിരിച്ചെടുക്കാത്തത് കൊണ്ടാണ് തങ്ങൾ വോട്ട് ചെയ്തെന്നാണ് ഇന്ന് ബിജെപി പ്രതികരിച്ചത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































