ഹൈദരാബാദ്: മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും നാലാമത്തേതുമായ ഡാറ്റ സെന്റർ ഹൈദരാബാദിൽ സ്ഥാപിക്കും. ആകെ 15,000 കോടി രൂപയുടേതാണ് നിക്ഷേപം.
തെലങ്കാനയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത് (എഫ്ഡിഐ). ഐടി, സൈബർ വ്യവസായം എന്നിവ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് പുതിയ നിക്ഷേപം തെലങ്കാനയെ തേടിയെത്തിയത്.
2025ഓടെ ഡാറ്റ സെന്ററിന്റെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ മൈക്രോസോഫ്റ്റ് ഡാറ്റ സെന്ററുകളുണ്ട്.
എന്നാൽ നിലവിലുള്ളവയെക്കാൾ വളരെ വലുതായിരിക്കും ഹൈദരാബാദിൽ പ്രവർത്തനം ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. ക്ളൗഡ്, ഡാറ്റ സൊല്യൂഷൻസ്, നിർമിത ബുദ്ധി, പ്രൊഡക്ടിവിറ്റി ടൂൾസ് അടക്കമുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാകും.
Read Also: ദിലീപ് തെളിവ് നശിപ്പിച്ചു, ഫോണിൽ കൃത്രിമം നടത്തി; ക്രൈം ബ്രാഞ്ച്








































