ബുദ്ഗാം: ജമ്മു കശ്‌മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവര്‍ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങളാണ്. ബുദ്ഗാം മച്ചാമ ഏരിയായിലെ അരിബാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാകിസ്‌ഥാൻ പൗരനും മറ്റൊരാള്‍ പുല്‍വാന സ്വദേശിയുമാണെന്ന് കശ്‌മീര്‍ ഐ ജി വിജയകുമാര്‍ പറഞ്ഞു. ശ്രീനഗര്‍ പൊലീസ്, ബുദ്ഗാം പൊലീസ്, രാഷ്‌ട്രീയ റൈഫിള്‍സ് എന്നിവരടങ്ങിയ സംയുക്‌ത സേനയാണ് ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങിയത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിവിലുണ്ടെന്ന നിഗമനത്തില്‍ സേനയുടെ തെരച്ചില്‍ പുരോഗമിക്കുകയാണ്.
Read more : ആരോഗ്യ സേതു നിര്‍മ്മിച്ചതാരെന്ന് ചോദ്യം; ഉത്തരമില്ലാതെ കേന്ദ്രം





































