ആഭരണങ്ങൾ കുറച്ച് മതി, ഡ്യൂട്ടി ഫ്രീ സന്ദർശനം വേണ്ട; ക്യാബിന്‍ ക്രൂവിന് എയർ ഇന്ത്യയുടെ നിർദ്ദേശം

By Desk Reporter, Malabar News
Air India
Rep. Image
Ajwa Travels

ന്യൂഡെൽഹി: ക്യാബിന്‍ ക്രൂവിന് പുതിയ നിര്‍ദ്ദേശങ്ങളുമായി എയര്‍ ഇന്ത്യ. ആഭരണങ്ങള്‍ പരമാവധി കുറക്കുക, ഡ്യൂട്ടി ഫ്രീ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, യാത്രക്കാര്‍ കയറുന്നതിന് മുമ്പ് ഭക്ഷണ പാനീയങ്ങള്‍ കഴിക്കാതിരിക്കുക എന്നിങ്ങനെ ഏതാനും പുതിയ നിര്‍ദ്ദേശങ്ങളാണ് ഞായറാഴ്‌ച എയര്‍ ഇന്ത്യ തങ്ങളുടെ ക്യാബിന്‍ ക്രൂവിന് നല്‍കിയിട്ടുള്ളത്.

എയര്‍ലൈന്റെ പ്രവര്‍ത്തന മികവ് ഉയര്‍ത്താനായാണ് പുതിയ നിര്‍ദ്ദേശങ്ങളെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

എയർ ഇന്ത്യയുടെ പുതിയ നിർദ്ദേശങ്ങൾ;

  • കസ്‌റ്റംസ്‌, സെക്യൂരിറ്റി പരിശോധനകളിലെ കാലതാമസം ഒഴിവാക്കാൻ, ഏറ്റവും കുറഞ്ഞ ആഭരണങ്ങൾ ധരിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് ക്യാബിൻ ക്രൂ യൂണിഫോം ചട്ടങ്ങൾ പാലിക്കണം.
  • ക്യാബിൻ ക്രൂ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സന്ദർശിക്കരുത്, ഇമിഗ്രേഷൻ, സെക്യൂരിറ്റി പരിശോധനകൾ പൂർത്തിയാക്കിയ ഉടൻ ബോർഡിംഗ് ഗേറ്റിലേക്ക് പോകണം.
  • എല്ലാ അംഗങ്ങളും ക്യാബിനിൽ ഉണ്ടെന്ന് ക്യാബിൻ സൂപ്പർവൈസർ ഉറപ്പാക്കണം. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ക്യാബിന്‍ ക്രൂ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. യാത്രക്കാരുടെ ബോര്‍ഡിങ് വേഗത്തിലാക്കാന്‍ അവരെ സഹായിക്കുക.

വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഭാര പരിശോധനയടക്കം നടത്തണമെന്ന എയര്‍ ഇന്ത്യയുടെ സര്‍ക്കുലറിനെതിരെ ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ആഴ്‌ചകള്‍ക്ക് ശേഷമാണ് എയര്‍ലൈന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

Most Read:  ബിജെപിയുടെ വാഗ്‌ദാനങ്ങൾ ചെറുക്കാൻ ഉത്തരാഖണ്ഡിന് കരുത്തുണ്ട്; ഹരീഷ് റാവത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE