അബുദാബി: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി പോലീസ്. നിയമലംഘകരെ പിടികൂടാന്‍ തലസ്‌ഥാന നഗരിയില്‍ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്‌ളാക്ക് മാര്‍ക്കുകളുമാണ് ശിക്ഷ.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലും 18-30 ഇടയില്‍ പ്രായമുള്ളവരാണ്. അമിത വേഗത, മുന്നറിയിപ്പില്ലാതെ വാഹനം തിരിക്കുന്നത്, പെട്ടെന്ന് ബ്രേക്കിടുക, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തത്, അശ്രദ്ധ എന്നിവയാണ് അപകടങ്ങളുടെ മറ്റ് കാരണങ്ങള്‍. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും അബുദാബി പൊലീസ് ബോധവൽകരണം നടത്തി വരികയാണ്.
Most Read: ഹണിട്രാപ്പ്; യുവാവിൽനിന്ന് പണംതട്ടാന്‍ ശ്രമിച്ച പ്രതികൾ പിടിയിൽ







































