കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വാക്സിനേഷൻ പദ്ധതിക്ക് തുടക്കമായി. കിടപ്പുരോഗികൾക്ക് കോവിഡ് വാക്സിൻ നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ 2 മൊബൈൽ വാക്സിനേഷൻ യൂണിറ്റുകളുടെ ഫ്ളാഗ് ഓഫ് വാക്സിൻ ചലഞ്ചിലൂടെ ശ്രദ്ധേയനായ ചാലോടൻ ജനാർദ്ദനൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അധ്യക്ഷത വഹിച്ചു.
മൊബൈൽ വാക്സിനേഷനായി 2 ട്രാവലറുകളും ഡ്രൈവർമാരെയും ഇന്ധനവും ജില്ലാ പഞ്ചായത്ത് നൽകും. ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ ദേശീയ ആരോഗ്യ ദൗത്യം വഴിയാണു നിയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ട്രൈബൽ മേഖലയിലും വൃദ്ധസദനങ്ങളിലുമാണ് മൊബൈൽ വാക്സിനേഷൻ യൂണിറ്റിന്റെ സേവനം ഉറപ്പാക്കുക.
Also Read: കോവിഡ് ചികിൽസാ നിരക്ക്; സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കും


































