ന്യൂഡെല്‍ഹി: സാധാരണക്കാരുടെയും പിന്നോക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടിയാണ് മോദി സർക്കാർ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്‌ഥാപക ദിനത്തില്‍ സംസാരിക്കവേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇത്തരത്തിൽ അവകാശവാദം ഉന്നയിച്ചത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്ന തരത്തിലാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സന്‍സാദ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലും മോദിയെ പുകഴ്‌ത്തി അമിത് ഷാ രംഗത്ത് വന്നിരുന്നു.
മോദി ഒരു ഏകാധിപതി അല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവാണെന്നും ആയിരുന്നു അമിത് ഷാ പറഞ്ഞത്. അദ്ദേഹത്തെ പോലെ ഒരു കേള്‍വിക്കാരനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.
Read also: നവരാത്രി ആഘോഷം; അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് വിഎച്ച്പി